Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulikali Remark

ശ്രീ​രാ​മ​ന്‍റെ ആ​ക്ഷേ​പം സ​ങ്ക​ട​ക​രം; പു​ലി​ക്ക​ളി വി​മ​ർ‌​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ന്‍റെ പു​ലി​ക്ക​ളി വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. പു​ലി​ക്ക​ളി​ക്കെ​തി​രെ വി.​കെ. ശ്രീ​രാ​മ​ൻ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​മെ​ന്നു വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ അ​തു സ​ങ്ക​ട​ക​ര​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

തൃ​ശൂ​ർ പൂ​ര​ത്തി​നോ​ളം വ​ലി​പ്പ​മു​ള്ള ജ​ന​സ​ഞ്ച​യം പു​ലി​ക്ക​ളി കാ​ണാ​നെ​ത്തു​ന്ന​ത് അ​തു വൈ​കൃ​ത​മാ​യ​തു കൊ​ണ്ടാ​ണെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും പ​റ​യാ​ൻ ക​ഴി​യു​മോ എ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. വി.​കെ.​ശ്രീ​രാ​മ​ന്റെ ഫെ​യ്‌​സ്ബു​ക് കു​റി​പ്പി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൃ​ശൂ​ർ എം​പി കൂ​ടി​യാ​യ സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ച​ത്. ആ ​ക​ലാ​രൂ​പ​ത്തി​നു​ള്ള പ്ര​സ​ക്തി കൊ​ണ്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 24 ല​ക്ഷം രൂ​പ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്കു കൈ​മാ​റി​യ​ത്. ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ പു​ലി​ക്ക​ളി എ​നി​ക്കു പ​ണ്ടേ ഇ​ഷ്ട​മാ​ണ്. പാ​വ​ങ്ങ​ളാ​ണ് ഈ ​ക​ലാ​പ്ര​ക​ട​ന​വു​മാ​യി സ​മൂ​ഹ​ത്തെ ആ​ന​ന്ദി​പ്പി​ക്കാ​ൻ എ​ത്തു​ന്ന​ത്.

പു​ലി​ക്ക​ളി ജ​ന​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണു രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന​പ്പോ​ൾ 1 ല​ക്ഷം രൂ​പ വീ​തം സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ വ​ഴി പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത്. പി​ന്നീ​ട് 50,000 രൂ​പ വീ​തം ഞാ​ൻ നേ​രി​ട്ടും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ടൂ​റി​സം സ​ഹ​മ​ന്ത്രി ആ​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ക​ലാ വൈ​കൃ​തം എ​ന്നാ​ണ് പു​ലി​ക്ക​ളി​യെ ന​ട​ൻ ന​ട​ൻ വി.​കെ.​ശ്രീ​രാ​മ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. പു​രു​ഷ​ന്മാ​ർ​ക്കു മാ​റും വ​യ​റും വ​ള​രു​ന്ന​തു രൂ​പ വൈ​കൃ​ത​മാ​ണെ​ന്നും ക​ല​യ്ക്കു​വേ​ണ്ടി വൈ​കൃ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഭാ​സ​മാ​ണെ​ന്നും ശ്രീ​രാ​മ​ൻ കു​റി​ച്ചു. ഇ​തു​പോ​ലൊ​രു ക​ലാ​വൈ​കൃ​തം ലോ​ക​ത്ത് ഒ​രി​ട​ത്തു​മി​ല്ല. ഈ ​കും​ഭ​കു​ലു​ക്കി​ക്ക​ളി​യെ ശാ​ർ​ദൂ​ല​വി​ക്രീ​ഡി​തം എ​ന്നാ​ണു പ​റ​യു​ന്ന​തെ​ന്നും ശ്രീ​രാ​മ​ൻ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​രി​ഹ​സി​ച്ചി​രു​ന്നു.

 

 

Latest News

Corehub Up